Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ied In The UK

Kasaragod

യു​കെ​യി​ൽ മ​രി​ച്ച യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും

കാ​ഞ്ഞ​ങ്ങാ​ട്: യു​കെ​യി​ൽ തെം​സ് ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ല​യാ​ളി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. ല​ണ്ട​നി​ലെ ഡെ​സി​മ സ്ട്രീ​റ്റ് സ​ർ​ജ​റി​യി​ൽ പേ​ഷ്യ​ന്‍റ് സ​ർ​വീ​സ് അ​ഡ്വൈ​സ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന വെ​ള്ളി​ക്കോ​ത്ത് കാ​ര​ക്കു​ഴി സ്വ​ദേ​ശി​നി കീ​ർ​ത്തി രാ​ജ​ഗോ​പാ​ലി​നെ (25) ക​ഴി​ഞ്ഞ മാ​ർ​ച്ച് 31 നാ​ണ് ന​ദി​യി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​കാ​ര​ണം ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വി​ട്ടു​ന​ൽ​കി​യ മൃ​ത​ദേ​ഹം ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ക്കും. രാവിലെ പത്തിന് വെ​ള്ളി​ക്കോ​ത്തെ വീ​ട്ടി​ലെ​ത്തി​ക്കുന്ന മൃതദേഹം 12 ന് സംസ്കരിക്കും.

റി​ട്ട. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യ രാ​ജ​ഗോ​പാ​ലി​ന്‍റെ​യും കാ​സ​ർ​ഗോ​ഡ് ജൂ​ണി​യ​ർ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​റാ​യ റീ​ന​യു​ടെ​യും മ​ക​ളാ​ണ്. ഏ​ക സ​ഹോ​ദ​ര​ൻ വി​നാ​യ​ക് പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. വി​ദ്യാ​ർ​ഥി വീ​സ​യി​ൽ യു​കെ​യി​ൽ എ​ത്തി​യ കീ​ർ​ത്തി ല​ണ്ട​നി​ലെ കിം​ഗ്സ് കോ​ള​ജി​ൽനി​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചൈ​ൽ​ഡ് റൈ​റ്റ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​തി​നുശേ​ഷം അ​തേ വി​ഷ​യ​ത്തി​ൽ ഗ​വേ​ഷ​ണ​ത്തി​നാ​യി ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് ജോ​ലി​യി​ലും പ്ര​വേ​ശി​ച്ച​ത്.

Latest News

Corehub Up